രക്ഷിതാക്കള്‍ അറിയണം സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ - മന്ത്രി വി. അബ്ദുറഹിമാന്‍

0
രക്ഷിതാക്കള്‍ അറിയണം സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ - മന്ത്രി വി. അബ്ദുറഹിമാന്‍ | Parents should be aware of the pitfalls of the cyber world -Minister V. Abdurrahiman

അമ്മ അറിയാന്‍' ലിറ്റില്‍ കൈറ്റ്‌സ് സൈബര്‍ സുരക്ഷാ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

രക്ഷിതാക്കളും അധ്യാപകരും സൈബര്‍ലോകത്തെ ചതിക്കുഴികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ജില്ലയിലെ പ്രൈമറി വിദ്യാര്‍ഥികളുടെ ഒരു ലക്ഷം അമ്മമാര്‍ക്ക് 'ലിറ്റില്‍ കൈറ്റ്‌സ്' യൂണിറ്റുകള്‍ വഴി സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്ന 'അമ്മ അറിയാന്‍ ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനടത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു തന്നെ  കേരളത്തിലാണ് ഏറ്റവും ഫലപ്രദമായി  ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്കായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രീ പ്രൈമറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗം ലഹരിയായി മാറുന്ന കാഴ്ച്ച അപകടകരമാണ്. ഈ അവസ്ഥയില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സൗഹൃദപരമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. സൈബര്‍ലോകത്തെ അപകടങ്ങളെപ്പറ്റി അറിഞ്ഞിരിക്കുകയും അത് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യേണ്ടത് രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പിന്റെയും കൈറ്റിന്റെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ ) സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. സുരക്ഷിതമായ സൈബര്‍ ഉപയോഗത്തെക്കുറിച്ച് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍ വഴി കുട്ടികള്‍ തന്നെയാണ് അമ്മമാര്‍ക്ക് ക്ലാസുകളെടുക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം മീനടത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സൈബര്‍ ലോകത്തെക്കുറിച്ച് ക്ലാസെടുത്തു.

ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി. കെ അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പി രമേശ്കുമാര്‍, മീനടത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനധ്യാപിക മേഴ്‌സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനാളൂര്‍ പഞ്ചായത്ത് അംഗങ്ങളായ കെ. നുസ്രത്ത് ബാനു, ഡയറ്റ് ഫാക്കല്‍റ്റി സലീമുദ്ധീന്‍, തിരൂരങ്ങാടി ഡി.ഇ.ഒ   പി. റുഖിയ, താനൂര്‍ എ.ഇ.ഒ.എം. കെ സക്കീന, പിടിഎ പ്രസിഡന്റ് കെ.പി ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Parents should be aware of the pitfalls of the cyber world - Minister V. Abdurrahiman
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !