എകെജി സെന്റര്‍ ആക്രമണം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

0
എകെജി സെന്റര്‍ ആക്രമണം;  പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് | AKG Center Attack; The police could not find the suspect

എകെജി സെന്റര്‍ ആക്രമണം കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്നും അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നുവെന്നുമാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. സ്‌കൂട്ടറില്‍ പോയത് നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

എകെജി സെന്റര്‍ ആക്രണത്തില്‍ സ്ിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതുവരെ അന്വേഷണം നടന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ചുവന്ന സ്‌കൂട്ടറിലാണ് ആക്രമി എത്തിയതെന്നുമാണ് ഇന്നലെ പൊലീസ് വ്യക്തമാക്കിയത്. പ്രതിക്ക് സ്‌ഫോടക വസ്തു എത്തിച്ച് നല്‍കിയത് മറ്റൊരാളാണെന്നും പൊലീസ് പറഞ്ഞിരുന്നു.

അതേസമയം എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആളെയാണ് അറസ്റ്റ് ചെയ്തത്. അന്തിയൂര്‍ കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല.
Content Highlights: AKG Center Attack; The police could not find the suspect
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !