ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസില്‍ പരാതിക്കാരന്റേയും ക്വാറി ഉടമയുടേയും മൊഴി നാളെയെടുക്കും. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും ഇ ഡി നോട്ടീസയച്ചു. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മലപ്പുറം നടുത്തൊടിക സലീമാണ് പരാതിക്കാരന്‍. ദക്ഷിണ കര്‍ണാടക സ്വദേശിയായ ഇബ്രാഹീമാണ് ക്വാറി അന്‍വറിന് വിറ്റത്. അന്‍വറുമായുള്ള എല്ലാ ഇടപാടുകളുടെയും നോട്ടീസ് ഹാജരാക്കണമെന്നും ഇ ഡി ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്വാറി ഇടപാടുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതിന് മഞ്ചേരി പോലീസ് 2017ല്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു.
Content Highlights: Quarry fraud case; ED investigation against PV Anwar MLA
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !