കൈറ്റിന്റെ ശബരീഷ് സ്മാരക സ്‌കൂള്‍ വിക്കി'പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

0
കൈറ്റിന്റെ ശബരീഷ് സ്മാരക സ്‌കൂള്‍ വിക്കി'പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു | Kite's Sabreesh Memorial School wiki' awarded prizes

സംസ്ഥാനത്തെ പതിനയ്യായിരത്തില്‍പ്പരം സ്‌കൂളുകളെ കോര്‍ത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്‌കൂള്‍ വിക്കി പോര്‍ട്ടലില്‍ മികച്ചവയ്ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. 

സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലയിലെ ഒളകര ജി.എല്‍.പി സ്‌കൂള്‍ അധികൃതരും ജില്ലയില്‍ ഒന്നാമതെത്തിയ വള്ളിക്കുന്ന് സി.ബി.എച്ച്.എസ് പ്രതിനിധികളും പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  ഇരുമ്പുഴി ജി.എച്ച്.എസ്.എസ്, അരീക്കോട് എസ്.ഒ.എച്ച്.എസ് എന്നിവയ്ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.  25,000, 15,000, 10,000 രൂപ വീതം സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി. 

കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍  നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അവാര്‍ഡ് വിതരണം ചെയ്തു. നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. 

ഇന്‍ഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
Content Highlights: Kite's Sabreesh Memorial School wiki' awarded prizes

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !