മദ്യലഹരിയില്‍ മത്സരയോട്ടം; ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ചുകയറി ഒരു മരണം

0
മദ്യലഹരിയില്‍ മത്സരയോട്ടം; ജീപ്പ് ടാക്‌സിയിലേക്ക് ഇടിച്ചുകയറി ഒരു മരണം | Racing under the influence of alcohol; One dies after jeep rams into taxi

തൃശൂര്‍:
മദ്യലഹരിയില്‍ ആഡംബര വാഹനങ്ങള്‍ ഓടിച്ചവര്‍ നടത്തിയ മല്‍സരയോട്ടത്തില്‍ പൊലിഞ്ഞത് ഒരു സാധാരണക്കാരന്റെ ജീവന്‍. തൃശൂരില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ ഥാര്‍ നിര്‍ത്തിയിട്ടിരുന്ന ടാക്‌സി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്.

ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ നാലു പേര്‍ അപകടനില തരണം ചെയ്തു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ് ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്.

മദ്യലഹരിയിലിരുന്നു റൈസ ഉമ്മര്‍ എന്നയാളുടെ പേരിലുള്ള ഥാറിന്റെ ഡ്രൈവര്‍. ഒപ്പമുണ്ടായിരുന്ന ബിഎംഡബ്ല്യുവുമായി മല്‍സരയോട്ടം നടത്തി വരുന്നതിനിടെയാണ് ടാക്‌സി കാറിലേക്ക ഥാര്‍ ഇടിച്ചു കയറിയത്. ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്‌സി ഡ്രൈവര്‍ രാജന്‍ പറയുന്നു.

ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഥാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
Content Highlights: Racing under the influence of alcohol; One dies after jeep rams into taxi
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !