തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാരിലെ ആദ്യ രാജിയാണ് സജി ചെറിയാന്റേത്.
രാജി സ്വതന്ത്രമായ തീരുമാനമാണ്. മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ വ്യക്തമാക്കുകയായിരുന്നു, രാജി പ്രഖ്യാപിച്ച് കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.എന്നാൽ കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് മന്ത്രി രാജിവെച്ചിരിക്കുന്നത് വ്യക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമായത്.
വിവാദ പ്രസംഗത്തിൽ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ സജി ചെറിയാൻ.ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം രാജി സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താനെന്തിന് രാജിവെയ്ക്കണം എന്നായിരുന്നു സജി ചെറിയാൻ ചോദിച്ചത്. തനിക്ക് സംഭവിച്ചത് നാക്ക് പിഴ മാത്രമാണെന്നാണ് ഇന്നത്തെ യോഗത്തിലും അദ്ദേഹം വിശദീകരിച്ചത്. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. സമാന പ്രതികരണമായിരുന്നു ഇന്നലെ നിയമസഭയിലും സജി ചെറിയാൻ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !