തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പു വെയ്ക്കാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഓര്‍ഡിനന്‍സുകളുടെയെല്ലാം കാലാവധി ഇന്നാണ് അവസാനിച്ചത്.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സും അസാധുവായവയില്‍ ഉള്‍പ്പെടുന്നുണ്ട്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഇന്നത്തെ തിയതിയില്‍ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കല്‍. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവന്‍ തുടരാന്‍ നിര്‍ദേശിച്ചായിരുന്നു സര്‍ക്കാര്‍ കാത്തിരുന്നത്. എന്നാല്‍ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതോടെ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ഓര്‍ഡിനന്‍സില്‍ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതല്‍ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയര്‍ത്തിപിടിക്കണം. ലോകായുക്ത നിയമഭേദഗതി അടക്കം നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല.
Content Highlights: The Governor did not sign; 11 ordinances including the Lokayukta amendment were repealed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !