22 സ്വര്‍ണം, 16 വെള്ളി, 23 വെങ്കലം, ഇന്ത്യ നാലാമത്; കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി

0

ബര്‍മിങ്ഹാം:
ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തി.

22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇക്കുറി നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018ല്‍ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.

67 സ്വര്‍ണം, 57 വെള്ളി,54 വെങ്കലം എന്നിങ്ങനെ 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വര്‍ണമടക്കം 66 വെള്ളിയും 53 വെങ്കലവും നേടി ആകെ 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. 26 സ്വര്‍ണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകള്‍ നേടി കാനഡയാണ് മൂന്നാമത്.

അവസാനദിവമായ ഇന്നലെ മാത്രം ഇന്ത്യ നാല് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണനേട്ടമാണ് ഇന്ത്യന്‍ താരങ്ങള്‍ സമ്മാനിച്ചത്. പി വി സിന്ധുവും, ലക്ഷ്യ സെന്നും യഥാക്രമം വനിതകളുടെ സിം​ഗിള്‍സിലും പുരുഷ സിം​ഗിള്‍സിലും സ്വര്‍ണം നേടിയപ്പോള്‍ സാത്വിക്-ചിരാഗ് സഖ്യം ഡബിള്‍സില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കി. ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമാല്‍ സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തില്‍ വെങ്കല നേട്ടവും ഇന്ത്യക്കാണ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന്‍ വിജയിച്ചു.

അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കലാശപോരാച്ചത്തില്‍ ഓസ്‌ട്രേലിയയോട് 7-0ന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയ ഏഴാം കോമണ്‍വെല്‍ത്ത് ഹോക്കി സ്വര്‍ണമാണിത്. ഇന്ത്യക്കാകട്ടെ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ തോല്‍ക്കുന്നത്. 2010ലും 2014ലും ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവുപറഞ്ഞിരുന്നു.
Content Highlights: 22 gold, 16 silver, 23 bronze, India fourth; The Commonwealth Games flag has come down
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !