പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മുതല്‍ പ്രവേശനം നേടാം

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മുതല്‍ പ്രവേശനം നേടാം | Plus one admission; First allotment published, admission from 11 am onwards

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. ഇന്ന് രാവിലെ 9 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി തന്നെ വെബ്സൈറ്റില്‍ ഫലം ലഭ്യമായി.

ആദ്യ ഘട്ട അലോട്ട്‌മെന്റിലെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട അലോട്ടമെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തിയതികളില്‍ പ്രവേശന നടപടികള്‍ നടക്കും. മൂന്നാം അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും.

പ്രവേശനം 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കും. ട്രയല്‍ അലോട്ട്മെന്റിന്റെ സമയം നീട്ടിയതിനെ തുടര്‍ന്ന് ആദ്യ അലോട്ട്മെന്റ്് നീട്ടുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.

 admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്​വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച്​ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്​ത്​ First Allot Results എന്ന ലിങ്കിലൂടെ അലോട്ട്​മെൻറ്​ ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന്​ ലഭിക്കുന്ന അലോട്ട്​മെൻറ്​ ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന്​ ഹാജരാകണം. അലോട്ട്​മെൻറ്​ ലെറ്റർ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂളിൽനിന്ന്​ പ്രിൻറ്​ എടുത്ത്​ നൽകും. സ്​പോർട്​സ്​ ക്വോട്ട അലോട്ട്​മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.
Content Highlights: Plus one admission; First allotment published, admission from 11 am onwards
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.