കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി | വീഡിയോ

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി | Malayalam player M. Sreesankar won silver in Commonwealth Games long jump

ബര്‍മിങ്ങാം:
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനനേട്ടം സ്വന്തമാക്കി മലയാളി താരം എം.ശ്രീശങ്കര്‍. പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ശ്രീശങ്കര്‍ ചരിത്രവിജയം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.

8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്‌രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി.

മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ലോങ്ജംപ് ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി.

ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപില്‍ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്.മുരളിയുടെയും കെ.എസ് ബിജിമോളുടെയും മകനാണ് പാലക്കാട് യാക്കര സ്വദേശിയായ എം.ശ്രീശങ്കര്‍.
Content Highlights: Malayalam player M. Sreesankar won silver in Commonwealth Games long jump
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.