കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി അനുവദിച്ച എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം നടന്നു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2020 - 21 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്നും രണ്ട് ഘട്ടമായി 14 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. നേരത്തെ മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിനായി
എം.എൽ.എ വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടേയും മെഡിക്കൽ ഓഫീസർമാരുടേയും യോഗത്തിൽ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണമാണ് നടന്നത്.
ആദ്യ ഘട്ടത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളിലേയും, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും കൂടി15 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ ഓരോ സർക്കാർ ആശുപത്രികൾക്കും കൂടി അഞ്ച് ലക്ഷം രൂപ വീതം 35 ലക്ഷം രൂപയുമാണ് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നത്.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറിയിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനാണ് ഫണ്ടനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ സർക്കാർ മരുന്ന് വിതരണ ഏജൻസിയായ കെ.എം.എസ്.സി.എൽ വഴി ലഭ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊന്മള പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. അലിയാമു ടി.കെ, പൊന്മള പഞ്ചായത്ത് ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഹറാബി എന്നിവർ പങ്കെടുത്തു.
Content Highlights: For Govt Hospitals in Kottakal Mandalam In the second phase, equipment worth Rs. 14 lakh was distributed from the MLA fund
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !