കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്.
വൈകീട്ടത്തെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കാബൂള്‍ പൊലീസ് അറിയിക്കുന്നത്.
സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം നടന്നത്.
Content Highlights: Huge explosion in mosque in Kabul; 20 deaths; More than 40 people were injured
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !