'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'.
ഇന്ന് രാവിലെ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പക്കാ കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.
സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, മാളവിക, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ ഒരു കാറിന് മുകളില്‍ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. 'സാറ്റര്‍ഡേ നൈറ്റ് സുഹൃത്തുക്കളുടെ ബാന്‍ഡ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. സൗഹൃദ സീസണ്‍ തുടരുന്നു. ഈ യാത്ര രസകരവും ഭ്രാന്തും വന്യവുമായിരിക്കും', എന്നാണ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചിരിക്കുന്നത്.
സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്കര്‍ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Content Highlights: After Kayamkulam Kochunni, Nivin- Roshan Andrews partnership; 'Saturday Night' poster
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !