കുറ്റിപ്പുറം: ടൗണിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാർക്ക്
രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ രണ്ടാം ഘട്ടമായി വിവിധ നവീകരണ പ്രവൃത്തികൾ നടന്നത്.
നിർമ്മിതികേന്ദ്രയുടെ മേൽനോട്ടച്ചുമതലയിലാണ് പദ്ധതി നിർവ്വഹണം നടന്നത്.
ആഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാർക്ക് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. സഹീർ മാസ്റ്റർ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പത്‌മകുമാർ കെ.കെ, ഡി.ടി.പി.സി സെക്രട്ടറി
വിപിൻ ചന്ദ്ര, പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് അഷ്റഫ് അലി, വി.പി റിജിത ഷലീജ് ,റമീന കെ.വി, സി. മൊയ്തീൻകുട്ടി, കെ.പി. അസീസ്, ആഷിഖ് കൊളത്തോൾ,റീന ബാബു, ലത്തീഫ് കുറ്റിപ്പുറം, പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി, യാസർ കെ.കെ, ഷലീജ് പി , വരുൺ കെ , അനീസ് ടി, മുസ്തഫ പി.പി, സി.വി.റഫീഖ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാർക്ക് നവീകരണങ്ങളുടെ ഭാഗമായി
ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ് പ്രധാനമായും നടപ്പിലാക്കിയത്. കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !