മലപ്പുറം : വാണിജ്യ പരസ്യങ്ങൾക്ക് മൈക്ക് ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനുള്ള വിലക്ക് മാറ്റി പോലീസ് അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും വിളിച്ച് പറയുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനായി രൂപം കൊള്ളുന്ന യൂനിയന് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള അനൗൺസേഴ്സ് യൂനിയൻ എന്ന പേരിൽ സംഘടനക്ക് രൂപം നൽകി. മലപ്പുറത്ത് നടന്ന രൂപീകരണ കൺവെൻഷൻ സി ഐ ടി യു ജില്ല സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി വാളപ്ര അധ്യക്ഷത വഹിച്ചു. വിനോദ് കോഡൂർ, മുഹമ്മദ് ഫിറോസ് മഞ്ചേരി, ഗംഗാധരൻ കട്ടുപ്പാറ, പ്രസാദ് കൊപ്പം, അക്ബർ സിദ്ധീഖ്, സജാദ് ആമയൂർ, മൃദുൽ ഗുരുവായൂർ സംസാരിച്ചു.
സംഘടനയെ സി ഐ ടി യു വിൽ അഫിലിയേറ്റ് ചെയ്യുവാനും സംസ്ഥാന തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. മലപ്പുറം ജില്ല ഭാരവാഹികളായി പ്രസിഡൻ്റ് വിനോദ് കോഡൂർ. സെക്രട്ടറി: മുഹമ്മദലി വാളപ്ര.ട്രഷറർ ഗംഗാധരൻ കട്ടുപ്പാറ. വൈസ് പ്രസി: സജാദ് ആമയൂർ, ജോ. സെക്രട്ടറിമാർ ഫിറോസ് മഞ്ചേരി, സന്തോഷ് കുമാർ അനമങ്ങാട്. എന്നിവരെ തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !