ഓഗസ്റ്റ് 20 വരെ കേരളത്തില്‍ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

0
ഓഗസ്റ്റ് 20 വരെ കേരളത്തില്‍ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം | PG in Kerala till August 20 Can apply for Medical Degree/Diploma admission

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി കേരളത്തിലെ പി.ജി.

മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022-ലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു.

സ്ഥാപനങ്ങള്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നത്.

യോഗ്യത: എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ്. പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ വേണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് 2022 മേയ് 31-നകം പൂര്‍ത്തിയാക്കണം. കേരളീയനായിരിക്കണം.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ, കേരളീയേതരരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം. പക്ഷേ, അവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല. പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരെ എന്‍.ആര്‍.ഐ. സീറ്റിലേക്കേ പരിഗണിക്കൂ.

സര്‍വീസ് വിഭാഗക്കാരൊഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് 47-ഉം ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ക്വാട്ട അപേക്ഷകര്‍ക്ക് 45-ഉം വയസ്സായിരിക്കും 9-8-2022-ലെ ഉയര്‍ന്ന പ്രായപരിധി.

നീറ്റ് പി.ജി.: 2022-ലെ നീറ്റ് പി.ജി. യോഗ്യത നേടണം. അത് ഇപ്രകാരമാണ്: ജനറല്‍/ഇ.ഡബ്ല്യു.എസ്. -50-ാം പെര്‍സന്റൈല്‍ (800-ല്‍ 275 മാര്‍ക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉള്‍പ്പെടെ)-40-ാം പെര്‍സന്റൈല്‍ (245), യു.ആര്‍. പി.ഡബ്ല്യു.ഡി. - 45-ാം പെര്‍സന്റൈല്‍ (260).

നീറ്റ് റാങ്ക്/സ്‌കോര്‍ പരിഗണിച്ച്‌ തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനപരീക്ഷാ കമ്മിഷണര്‍ സീറ്റ് അലോട്ട്‌മെന്റ് നടത്തും.

അപേക്ഷ: അപേക്ഷ ഓഗസ്റ്റ് 20-ന് രാവിലെ 10-നകം www.cee.kerala.gov.in വഴി നല്‍കാം. പ്രോസ്‌പെക്ടസും ഇവിടെ ലഭിക്കും. സര്‍വീസ് അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ശേഷം, പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ സഹിതം അവരുടെ വകുപ്പുമേധാവിക്ക് ഓഗസ്റ്റ് 20-ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.
Content Highlights: PG in Kerala till August 20 Can apply for Medical Degree/Diploma admission
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !