തിരൂർ: ബിവറേജസ് ഷോപ്പിനുമുന്നിൽ യുവാക്കളായ മദ്യപന്മാരുടെ അഴിഞ്ഞാട്ടം. നിരവധിപേരെ ആക്രമിച്ച സംഘം ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും ചെയ്തു. തിരൂർ ബിവറേജസ് ഷോപ്പിന് മുന്നിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
മദ്യം വാങ്ങാനെത്തിയവരെയാണ് സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് മറ്റുള്ളവരെയും ആക്രമിച്ചു. ഇതിനിടെയാണ് ബിയർബോട്ടിൽകൊണ്ട് ഒരാളെ തലയ്ക്കടിച്ച് വീഴ്ത്തിയത്. സമീപത്തെ ഒരു കടയുടെ മുൻവശവും ഇവർ തകർത്തു. പ്രാദേശിക ചാനൽ പ്രവർത്തകനായ ഷബീറിനെയും സംഘം ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള അന്വേഷണം ആരംഭിച്ചു.
Content Highlights: Drunkards riot in front of beverages shop in Tirur
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !