തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍: ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ മാത്രം 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്

0
ജൂണ്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ് | WhatsApp locked 22 lakh accounts in India in the month of June alone

22 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടി വാട്ട്‌സ്‌ആപ്പ്. വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതിനെച്ചൊല്ലി നിരവധി സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് പുത്തന്‍ നടപടിക്രമം നിലവില്‍ വന്നത്.


വിവിധ പരാതികള്‍, നിയമലംഘനം എന്നിവ കണക്കിലെടുത്താണ് വാട്‌സാപ്പിന്റെ നടപടി. മെയ് മാസത്തില്‍ 19 ലക്ഷവും, എപ്രിലില്‍ 16 ലക്ഷവും മാര്‍ച്ചില്‍ 18.5 ലക്ഷവും അക്കൗണ്ടുകളാണ് വാട്‌സാപ്പ് പൂട്ടിച്ചത്. ആകെ ലഭിച്ച പരാതികളില്‍, 426 എണ്ണം അക്കൗണ്ടുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്, മറ്റുള്ളവ അക്കൗണ്ട് ബാക്കപ്പ് പ്രൊഡക്‌ട് ബാക്കപ്പ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലാണ്.
വര്‍ഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് ടെക്‌നോളജി എന്നിവ ഉപയോഗിക്കാറുണ്ടെന്ന് വാട്ട്സ്‌ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 2022 ജൂണില്‍ 632 പരാതികള്‍ ലഭിച്ചു, 64 അക്കൗണ്ടുകള്‍ക്കെതിരെ 'നടപടി' എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍, വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും തങ്ങളുടെ കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും സ്വീകരിച്ച നടപടികളും ഇതില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

+91 ഫോണ്‍ നമ്ബര്‍ പ്രിഫിക്സ് വഴിയാണ് ഒരു ഇന്ത്യന്‍ വാട്‌സാപ്പ് അക്കൗണ്ട് തിരിച്ചറിയുന്നത്. ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നതായി വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള തങ്ങളുടെ പ്രതിരോധ നടപടികള്‍ ഉണ്ടെന്ന് വാട്ട്‌സ്‌ആപ്പ് പറഞ്ഞു.

ധാരാളം ഉപയോക്താക്കള്‍ വാട്ട്സ്‌ആപ്പ് ഡെസ്‌ക്ടോപ്പില്‍ ഒരു പ്രശ്നം നേരിടുന്നുണ്ടായിരുന്നു. വാട്ട്സ്‌ആപ്പ് ഡെസ്‌ക്ടോപ്പിന്റെ സ്ഥിരതയുള്ള പതിപ്പ് ഉപയോഗിക്കുമ്ബോള്‍ പുഷ് അറിയിപ്പുകളിലെ പ്രശ്നത്തെക്കുറിച്ച്‌ നിരവധി പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വാട്ട്‌സ്‌ആപ്പ് വെബ് ആപ്പില്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച്‌ ഈ പ്രശ്‌നം പരിഹരിക്കാം. ഡെസ്‌ക്ടോപ്പ് ക്ലയന്റില്‍ നിന്ന് പുഷ് നോട്ടിഫിക്കേഷന്‍ സ്വീകരിക്കാന്‍ ഉപയോക്താവിന് കഴിഞ്ഞിരുന്നില്ല. മറ്റെന്തെങ്കിലും കാരണത്താല്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിക്കുമ്ബോള്‍ നോട്ടിഫിക്കേഷന്‍ ഇപ്പോഴും ദൃശ്യമാകുന്നില്ലെങ്കില്‍, ആളുകള്‍ക്ക് ഇനി പ്രശ്നം അനുഭവപ്പെടാത്ത ബീറ്റ പതിപ്പിലേക്ക് മാറുന്നതായിരിക്കും നല്ലത്.

ബീറ്റ പ്രോഗ്രാം പുറത്തിറങ്ങിയതിനുശേഷം, ബീറ്റ പതിപ്പിലെ ഗുരുതരമായ ബഗുകളെ കുറിച്ച്‌ ആരും പരാതിപ്പെട്ടിട്ടില്ല. അതിനാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ശരിക്കും സുരക്ഷിതമാണെന്ന് വാട്ട്‌സ്‌ആപ്പ് അറിയിക്കുന്നു. ഇതിനിടയില്‍, ഓട്ടോമാറ്റിക് ആല്‍ബങ്ങള്‍ക്കായുള്ള വിശദമായ പ്രതികരണ വിവരങ്ങളും വാട്ട്‌സ്‌ആപ്പ് പുറത്തിറക്കി. ഇത് ബീറ്റാ ടെസ്റ്ററുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: WhatsApp locked 22 lakh accounts in India in the month of June alone
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !