വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് : 26 വയസ്സ്കാരന്‍ ഒലിച്ചുപോയി

വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് : 26 വയസ്സ്കാരന്‍ ഒലിച്ചുപോയി | It washed away in Pullaveli Falls near Kodaikanal in Tamil Nadu

വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി. 26കാരനായ അജയ് പാണ്ഡ്യന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിലാണ് ഒലിച്ചുപോയത്.

ബുധനാഴ്ചയാണ് കൊടൈക്കനാലിന് സമീപമുള്ള താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അജയനും സുഹൃത്തും പുല്ലാവേലി വെള്ളച്ചാട്ടം കാണാന്‍ പോയത്. അവര്‍ അവിടെവച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജയ് വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സുഹൃത്ത് പകര്‍ത്തുന്നതിനിടെ അജയ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും പൊലീസ് പറഞ്ഞു.
Content Highlights: It washed away in Pullaveli Falls near Kodaikanal in Tamil Nadu
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.