'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം'; പി കെ കുഞ്ഞാലിക്കുട്ടി

0
'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം'; പി കെ കുഞ്ഞാലിക്കുട്ടി | 'Gender Neutral Uniform Over-Westernisation'; PK Kunhalikutty
File Photo

മലപ്പുറം:
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്ബ് ചിലത് പരിശോധിക്കണമെന്നും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുകയാണ്. കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് സര്‍ക്കാര്‍ പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചര്‍ച്ചയിലില്ല. വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുന്നില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണം. അനാവശ്യ വിവാദത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ലീഗ് അനുവദിക്കില്ല. മുസ്‍ലിം ലീഗ് കോണ്‍ഗ്രസിനോടൊപ്പമുണ്ട്. സാദിക്കലി തങ്ങള്‍ സോണിയ ഗാന്ധിക്ക് ഐക്യദാര്‍​‍ഢ്യം അറിയിച്ചു കത്തെഴുതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.'ഓണക്കിറ്റ് നല്ലത് തന്നെയാണെന്നും സാധാരണക്കാര്‍ക്ക് എന്ത് കിട്ടിയാലും സന്തോഷമാണ്. പക്ഷേ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാര്‍ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായം വളരെ വലുതാണ്. സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലെത്തുന്നത് സന്നദ്ധ സേവനമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:  'Gender Neutral Uniform Over-Westernisation'; PK Kunhalikutty
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !