കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരണം

കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരണം Confirmation that the body found on the shore is that of Irshad, who was kidnapped by gold smugglers

കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്. കഴിഞ്ഞ മാസം കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.  നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപിക്കിന്റെ മൃതദേഹമാണെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് ഉണ്ടായ സംശയമാണ് ഡിഎന്‍എ പരിശോധനയിലേക്ക് നീങ്ങിയത്. കൂടാതെ ഇര്‍ഷാദ് തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട് പുഴയില്‍ ചാടിയെന്ന് കേസില്‍ അറസ്റ്റിലായ പ്രതികളും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മൃതദേഹം ദീപക്കിന്റേതല്ലെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ഇര്‍ഷാദിന്റെ മാതാപിതാക്കളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഫലം ഒത്തുനോക്കിയതോടെയാണ് ദുരൂഹത അവസാനിച്ചത്. 

കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ വെച്ച് കാറില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ഈ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ്  കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹമാണ് ദീപക്കിന്റേതാണെന്ന് പറഞ്ഞ് സംസ്‌കരിച്ചത്. 

ജൂലൈ ആറിനാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഇക്കാര്യം ഇര്‍ഷാദിന്റെ ബന്ധുക്കളെ പ്രതികള്‍ അറിയിച്ചു. വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ മര്‍ദ്ദിച്ച ശേഷം കെട്ടിയിട്ട ചിത്രം കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. തുടക്കത്തില്‍ പൊലീസിനെ സമീപിക്കാതിരുന്ന കുടുംബം ഈ ചിത്രം ലഭിച്ചതോടെയാണ് പരാതി നല്‍കിയത്. കേസില്‍ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്നും സ്വര്‍ണക്കടത്ത് സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ കാണാതായ ദീപക്കിനായും അന്വേഷണം ആരംഭിച്ചു.
Content Highlights: Confirmation that the body found on the shore is that of Irshad, who was kidnapped by gold smugglers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.