Trending Topic: Latest

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; 348 ആപ്പുകള്‍ കൂടി വിലക്കി കേന്ദ്രസര്‍ക്കാര്‍

0
ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു; 348 ആപ്പുകള്‍ കൂടി വിലക്കി കേന്ദ്രസര്‍ക്കാര്‍ | collects users' information; Center bans 348 more apps

ഡല്‍ഹി:
ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രൊഫൈലിങ്ങിനായി വിദേശത്തെ സെര്‍വറുകളിലേക്ക് അനധികൃതമായി കടത്തുകയും ചെയ്യുന്ന 348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയതായി ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.

അത്തരം ആപ്പുകളില്‍ ചിലത് ചൈനയില്‍ വികസിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ഇലക്‌ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിരവധി മൊബൈല്‍ ആപ്പുകകള്‍ വിലക്കി, അത്തരം വിവരക്കടത്ത് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യത്തിന്റെ പ്രതിരോധവും സുരക്ഷയും ലംഘിക്കുന്നതാണെന്ന് മ​ന്ത്രി പറഞ്ഞു.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന ആശങ്കയെ തുടര്‍ന്ന് ജനപ്രിയ ഗെയിമായ ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ (BGMI) സര്‍ക്കാര്‍ നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത വരുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

2020-ല്‍ ചൈനീസ് ടെക് ഭീമനായ ടെന്‍സെന്റിന്റെ പബ്ജി മൊബൈലും ജനപ്രിയ ഷോര്‍ട്ട്-വീഡിയോ ആപ്പായിരുന്ന ടിക് ടോക് ഉള്‍പ്പെടെ 200-ഓളം ചൈനീസ് ആപ്പുകളും സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്ബനിയായ ക്രാഫ്റ്റണ്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി സൃഷ്ടിച്ചു ഗെയിമായിരുന്നു ബി.ജി.എം.ഐ. ദക്ഷിണ കൊറിയന്‍ സ്ഥാപനത്തിന്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം മാര്‍ച്ച്‌ അവസാനം വരെ ക്രാഫ്റ്റണിന്റെ 13.5% ഓഹരി ടെന്‍സെന്റ് കൈവശം വച്ചിരുന്നു.
Content Highlights: collects users' information; Center bans 348 more apps
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !