കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസിലെ അതിജീവിതകളായ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളെയാണ് കാണാതായത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍ നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്ബൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും കുട്ടികള്‍ ചാടിപ്പോയ സംഭവമുണ്ടായിരിക്കുന്നത്.
Content Highlights: Two girls have gone missing from a children's home in Kozhikode
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !