കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വന്‍ തീപിടിത്തം. 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയായ അബൂ സിഫീനിലാണ് വന്‍ അഗ്നിബാധയുണ്ടായത്. അപകടസമയത്ത് 5,000ത്തോളം പേര്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. 15ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിനു പിന്നാലെ പള്ളിക്കകത്തുനിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തടസപ്പെട്ടതോടെ വലിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിലും നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യന്‍ മതമേലധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights:41 people died in a fire at a Christian church in Egypt
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !