നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ കഥ പറയുന്ന 'പത്തൊമ്ബതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത സംവിധായകനായ വിനയനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ബഹുഭാഷാചിത്രമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.
വിശാലമായ ക്യാന്‍വാസ്സില്‍ വലിയമുടക്കുമുതലോടെ അവതരിപ്പിക്കുന്ന ക്ലീന്‍ എന്റെര്‍ടൈനറാണ് ചിത്രം. യുവനിരയിലെ ശ്രദ്ധേയ നടന്‍ സിജു വില്‍സനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനം പൂര്‍ത്തിയാക്കിയാണ് സിജുവില്‍സന്‍ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാനായി എത്തുന്നത്.
ചെമ്ബന്‍ വിനോദ് ജോസ്, അനൂപ് മേനോന്‍ ,സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഇന്ദ്രന്‍സ്, വിഷ്ണുവിനയ് , ടിനി ടോം , അലന്‍സിയര്‍, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, സ്ഫടികം ജോര്‍ജ്, രാഘവന്‍, സെന്തില്‍ കൃഷ്ണാ, സുനില്‍ സുഖദ, മണികണ്ഠന്‍ ആചാരി .ചാലി പാലാ, ബൈജു എഴുപുന്ന, ജയന്‍ ചേര്‍ത്തല, ഡോക്ടര്‍ - ഷിനു, 'സുന്ദരപാണ്ഡ്യന്‍, വിഷ്ണു ഗോവിന്ദ്, ഡോക്ടര്‍ ഷിനു, ഹരിഷ് പെങ്ങന്‍, മനു രാജ്, നസീര്‍ സംക്രാന്തി, ജയകുമാര്‍, പൂജപ്പുര രാധാകൃഷ്ണന്‍, ആദിനാട് ശശി,കയാദു, ദീപ്തി സതി, പുനം ബജ്വാ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Content Highlights:Vinayan's 'Nineteenth Century' in theaters for Onam
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !