ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം 500 കോടി; സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

0
സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം 500 കോടി; സര്‍ക്കാര്‍ ഏറ്റെടുക്കുന്നു  crores of non-owner deposits in co-operative banks; Govt takes over

തിരുവനന്തപുരം:
സഹകരണ ബാങ്കുകളിലെ ഉടമസ്ഥര്‍ എത്താത്ത നിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും ഇത്തരത്തിലുള്ള നിക്ഷേപമാകും സര്‍ക്കാര്‍ ഏറ്റെടുക്കുക. 500 കോടി രൂപയിലേറെ ഇത്തരത്തിലുള്ള നിക്ഷേപം സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്.

കാലാവധി പൂര്‍ത്തിയായി പത്തു വര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത നിക്ഷേപങ്ങളും പത്തു വര്‍ഷമായി ഇടപാട് നടത്താതെ കിടക്കുന്ന സേവിങ്സ് അക്കൗണ്ടുകളിലെ പണവും ഏറ്റെടുക്കാനാണ് തീരുമാനം. ഏറ്റെടുക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്ക് മാറ്റും. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കും വിധം സഹകരണ നിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.

ഏറ്റെടുക്കുന്ന പണത്തിന് പിന്നീട് അവകാശികള്‍ എത്തിയാല്‍ സഹകരണ സംഘങ്ങള്‍ പലിശ സഹിതം ഇവ മടക്കി നല്‍കണം. ഈ തുക പിന്നീട് സര്‍ക്കാര്‍ അനുവദിച്ച് നല്‍കും. നിക്ഷേപ ഗാരന്റിക്കായി സഹകരണ സംഘങ്ങള്‍ ബോര്‍ഡിലേക്ക് അടയ്ക്കുന്ന വിഹിതം പുനര്‍ നിശ്ചയിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights: 500 crores of non-owner deposits in co-operative banks; Govt takes over
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !