എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍

0
എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍ | Four people arrested with MDAA in Perinthamanna

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് കര്‍ശനമാക്കി. കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) യുമായി നാല് പേരെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശി ജാഫർ അലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ്‌ ഉബൈസ് (25), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫഹദ് (19), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 21.510 ഗ്രാം എംഡിഎംഎ, 140 ഗ്രാം കഞ്ചാവ്, 16950 രൂപ, നാല് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്തിനുപയോ​ഗിച്ച സ്വിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു. രാമപുരത്ത് വാടകക്ക് മുറിയെടുത്ത് അവിടെ വെച്ച് കഞ്ചാവും എംഡിഎംഎയും ചെറു പൊതികളാക്കി വാഹനത്തിൽ കറങ്ങി നടന്നായിരുന്നു വില്പന.

എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍ | Four people arrested with MDAA in Perinthamannaഎംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍ | Four people arrested with MDAA in Perinthamanna

എംഡിഎംഎ 0.5 (അര ഗ്രാം) നു മുകളിൽ കൈവശം വെച്ചാൽ 10 വർഷം വരെ ജയിൽ ശിക്ഷയും 10 ഗ്രാംന് മുകളിൽ കൈവശം വക്കുന്നത് 20 വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്.

ഇഐ ഐബി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, കാളികാവ് എക്സൈസ് ഇൻസ്പെക്ടര്‍ ഷിജുമോൻ, പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ ശ്രീധരൻ, എഇ ഐ ഹരിദാസൻ, പ്രിവ​ന്റീവ് ഓഫീസർമാരായ പ്രസാദ്, കുഞ്ഞു മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനേശൻ അരുൺ, തേജസ്, വനിതാ സിഇഒ സജീന എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസുമായി ചേർന്ന് ജില്ലയിൽ വിദ്യാഭ്യാസ കേന്ദ്ര പരിസരങ്ങളില്‍ 10 സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ദിവസം 25 കോട്പാ കേസുകളും കണ്ടെത്തി.

ഓണത്തോടാനുബന്ധിച്ച് ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതായും ഈ കേസിൽ തന്നെ തുടരന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എൻഫോസ്‌മെന്റ് ചുമതലയുള്ള മലപ്പുറം അസി. എക്സ്സൈസ് കമീഷണർ കെ.എസ് നിസാം അറിയിച്ചു. വരും ദിവസങ്ങളിലും  പരിശോധന തുടരും.
Content Highlights: Four people arrested with MDAA in Perinthamanna
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !