പെണ്‍സുഹൃത്തുമായുള്ള യാത്രികന്റെ തമാശ ചാറ്റ്; സഹയാത്രികയുടെ പരാതിയെ തുടര്‍ന്ന് വിമാനം വൈകിയത് 6 മണിക്കൂര്‍

0

മംഗളൂരു:
വിമാനയാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗളൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി.

ഞായര്‍ രാത്രി മുംബൈയില്‍നിന്നു മംഗളൂരുവിലേക്കു പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശത്തെപ്പറ്റി യുവതിയുടെ പരാതിയാണു വിമാനം വൈകാന്‍ ഇടയാക്കിയത്.

പരാതിയെത്തുടര്‍ന്ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ലഗേജ് വീണ്ടും പരിശോധിച്ച്‌ അട്ടിമറി ശ്രമങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാന്‍ വിമാനം പുറപ്പെട്ടത്. വിമാനത്തില്‍വച്ച്‌ സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശം ഒരു യുവതി കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട കാബിന്‍ ക്രൂ ഇത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടര്‍ന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികന്‍. സുരക്ഷയെക്കുറിച്ച്‌ സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ശശികുമാര്‍ വ്യക്തമാക്കി. ഈ സുഹൃത്ത് ബെംഗളൂരുവില്‍ ഇതേ വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുകയായിരുന്നു. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടതോടെ ഇയാള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനായില്ല. പെണ്‍സുഹൃത്തിനും വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പിന്നീടാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.
Content Highlights: Traveler's Funny Chat With Girlfriend; The flight was delayed by 6 hours due to the complaint of the female passenger
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !