കോട്ടയം: കോട്ടയം പാമ്പാടി കൂരോപ്പടയിൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. 60 പവനോളം സ്വർണവും പണവും കവർന്നു. സ്വർണവും പണവുമായി മോഷ്ടാവ് രക്ഷപ്പെടുന്നതിനിടെ കയ്യിൽ നിന്നും സ്വർണം വഴിയിൽ വീണു പോകുകയും ചെയ്തു. വീട്ടുകാർ പുറത്തേക്ക് പോയ സമയത്താണ് വീട് കുത്തിത്തുറന്നു മോഷണം നടത്തിയത്.
ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. ഫാദർ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്ക് പോയ സമയത്തും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് മോഷണം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിന്റെ മറ്റു മുറികളിലുള്ള അലമാരകൾ കുത്തിത്തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. കവർച്ച നടത്താൻ എത്തിയവർ വീടു മുഴുവൻ മുളകുപൊടി വിതറിയിട്ടുണ്ട്.
വൈദികൻ്റെ മുറിയിലെ അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമാണ്. പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽ കൂടി ഓടി രക്ഷപ്പെട്ടു എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്. ഓടി രക്ഷപ്പെടവെ, മോഷ്ടാവിൻ്റെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണമാണ് പുരയിടത്തിന്റെ പല ഭാഗത്തു നിന്നായി കണ്ടെത്തിയത്.
Content Highlights: Massive theft in Kottayam; The priest's house was broken into and 60 Pawan and cash were stolen
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !