തമിഴില്‍ രജനികാന്തിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചു. കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം തരുമോ എന്ന് പ്രിയദര്‍ശനോടു ചോദിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. രക്ഷാബന്ധന്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ മലയാളി ആരാധകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അക്ഷയ് കുമാര്‍.
ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം.
''മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്നം എന്താണെന്നുവച്ചാല്‍ മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ് ചെയ്യുന്നതില്‍ താല്‍പര്യമില്ല. എനിക്കൊരു മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായിത്തന്നെ കരുതും.'' അക്ഷയ് കുമാര്‍ പറഞ്ഞു.
Content Highlights: Chance of widespread rain; Yellow alert in six districts


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !