ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
പൊലീസിന്റെ ടെക്‌സ്‌റ്റ് ഹെല്‍പ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്‌സ്‌ആപ്പ് സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തതായി ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡയല്‍-112 ഹെല്‍പ്പ് ലൈനിലെ വാട്ട്‌സ്‌ആപ്പ് നമ്ബറില്‍ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്ന് ഷാഹിദ് ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് പൊലീസ് പറഞ്ഞു. ഗോള്‍ഫ് സിറ്റി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്റ്റേഷന്‍ കമാന്‍ഡര്‍ സുഭാഷ് കുമാര്‍ അറിയിച്ചു. പ്രതികളെ പിടികൂടാന്‍ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights:Yogi Adityanath received death threats through WhatsApp
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !