വളാഞ്ചേരി: ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്നു. നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് റോഡിലെ കാർത്തല ചുങ്കത്ത് വാഴ നട്ട് പ്രതിഷേധിച്ചു .
വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാമിലെ റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വാഴ നട്ടത് .
പ്രതിഷേധ പരിപാടി മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ സലാം ആതവനാട് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രഡിഡന്റ് സിഎം റിയാസ് അധ്യക്ഷനായി. യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം msf പ്രസിഡന്റ് ഒ പി റൗഫ്, മുൻസിപ്പൽ ഭാരവാഹികളായ സയ്യിദ് ഹാഷിം തങ്ങൾ, ശിഹാബ് പാറക്കൽ, അൻസാർ മുഹമ്മദ് വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ കരീം മണ്ണത്ത്, കോർഡിനേറ്റർ താഹിർ വട്ടപ്പാറ, vp ഫവാസ് എന്നിവർ പ്രസംഗിച്ചു. അനസ് തങ്ങൾ നന്ദി പറഞ്ഞു.
Content Highlights: Muslim Youth League Planted Bananas on Kanjipura-Moodal Bypass Road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !