തീവ്രമഴയ്ക്കുള്ള സാധ്യത; അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തീവ്രമഴയ്ക്കുള്ള സാധ്യത; അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | Chance of heavy rain; Holiday for educational institutions in five districts on Friday

കൊച്ചി:
തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം: അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഡോ. പി കെ ജയശ്രീ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വി ആര്‍ കൃഷ്ണതേജ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ഇടുക്കി: മഴ ശക്തമായി തുടരുന്നതിനാല്‍, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ/ഐ സി എസ് ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ ഷീബ ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല. അവധി സമയത്ത് കുട്ടികള്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.


തൃശൂര്‍: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധിയായിരിക്കുമെന്നു കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്കു മാറ്റമില്ല.

പാലക്കാട്: മഴ തുടരുന്നതിനാലും നാളെ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ തുടര്‍ച്ചയായി നാലാം ദിവസമാണു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.
Content Highlights: Chance of heavy rain; Holiday for educational institutions in five districts on Friday
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.