അപകടരഹിത മലപ്പുറം സന്ദേശവുമായി മോട്ടോർ വാഹന വകുപ്പ് തീരദേശത്ത് പര്യടനം നടത്തി. പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലകേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്. റോഡ് സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തും സ്നേഹസംഭാഷണങ്ങളിലൂടെയും സംഘടിപ്പിച്ച ബോധവൽക്കരണം പ്രദേശവാസികൾക്ക് പുത്തനറിവുകൾ പകരുന്നതായിരുന്നു. ജാഗ്രതയുടെയും നിയമപാലനത്തിന്റെയും സുരക്ഷയുടെയും നന്മ നിറഞ്ഞ പാഠങ്ങൾ പഠിപ്പിച്ച ബോധവൽക്കരണ പരിപാടികൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സംശയനിവാരണങ്ങൾക്കും അവസരം ഒരുക്കിയിരുന്നു.
തിരൂരങ്ങാടിജോയിൻ്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈറിൻ്റെ നിർദേശ പ്രകാരം എഎംവിഐമാരായ കെ.സന്തോഷ് കുമാർ, കെ.അശോക് കുമാർ, ടി മുസ്തജാബ്, ഡ്രൈവർ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം നടത്തിയത്.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറ പ്രവർത്തനക്ഷമമാകുന്നതോടെ അശ്രദ്ധ പരമായിട്ടുള്ള ഡ്രൈവിങ്ങിന് കനത്ത പിഴ നൽകേണ്ടിവരും അതിനു മുന്നോടിയായാണ് ഇത്തരത്തിലുള്ള ബോധവൽക്കരണം നൽകാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
Content Highlights: Organized motor vehicle department awareness program in coastal region
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.