കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി.
രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് യുട്യൂബര്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം പത്രാധിപര്‍ ടി.പി. നന്ദ കുമാറിനെതിരെ പരാതി നല്‍കിയ ദലിത് യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് യുട്യൂബര്‍ക്കെതിരെയുള്ള കേസ്.
പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സൂരജ് പാലാക്കാരന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
Content Highlights: Feminism case: YouTuber Sooraj Palakar gets bail


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !