ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരങ്ങള്‍ അണിനിരക്കും.
ജൂണ്‍ 27ന് ചാലക്കുടിയില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടു രണ്ട് ഷെഡ്യുളുകളായി നാല്പത് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഫാന്റസി ചിത്രമായാണ് ഒരുക്കുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വക സിനിമയില്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
സു സു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, ചതുര്‍മുഖം, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, വിഎഫ്‌എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആര്‍ഒ എ എസ് ദിനേശ്, ശബരി.
Content Highlights: Indrajith's 'Kunjamin's Hospital' to hit the theaters soon


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !