'കണ്ണൂര്‍ വിസി ക്രിമിനല്‍; തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു; പ്രവര്‍ത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍

0
'കണ്ണൂര്‍ വിസി ക്രിമിനല്‍; തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു; പ്രവര്‍ത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍ | 'Kannur VC Criminal; conspired to encroach on him; Working as CPM cadre'; Governor with severe criticism

ന്യൂഡല്‍ഹി
: കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു

വിസിയുടെ നടപടികളെ തുടര്‍ന്ന് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്.മാന്യതയുടെ അതിര്‍വരുമ്പുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും വിസി വ്യക്തമാക്കി. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. 

മുന്‍പ് ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Content Highlights: 'Kannur VC Criminal; conspired to encroach on him; Working as CPM cadre'; Governor with severe criticism
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !