വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് മങ്കേരി നിസ്ക്കാരപ്പള്ളി തിലാപറമ്പ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, പഞ്ചായത്ത് ആരോഗ്യ -വിഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്,മെമ്പർമാരായ ഷഹനാസ്പി.ടി, കെ.മുഹമ്മദലി, പി. ഷമീം മാസ്റ്റർ, സലാം ചെമ്മുക്കൻ, എ.പി. നാരായണൻ മാസ്റ്റർ, റഷീദ് മങ്കേരി, പി. അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ് കുട്ടി കെ.പി, കുഞ്ഞി മുഹമ്മദ്, സൈദലവി കെ.പി, ബിജു മങ്കേരി, എന്നിവർ സംസാരിച്ചു.
Content Highlights: Mankeri Niskarapalli of Irimpiliyam Panchayat inaugurated Thilaparam Road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !