അയ്യപ്പസ്വാമിക്ക് വഴിപാടായി 107.75 പവന്റെ സ്വർണമാല

0
അയ്യപ്പസ്വാമിക്ക് വഴിപാടായി 107.75 പവന്റെ സ്വർണമാല | 107.75 Pawan's gold necklace as an offering to Ayyappaswamy

ശബരിമല
: അയ്യപ്പസ്വാമിക്ക് 107.75 പവന്റെ സ്വർണമുത്തുമാല സമർപ്പിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തൻ. വ്യവസായരംഗത്തെ വളർച്ചയ്ക്കുള്ള നന്ദിസൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ 41.29 ലക്ഷം രൂപ വില വരുന്ന മാല സമർപ്പിച്ചത്. അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയിൽ ഡിസൈൻ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിർമ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വർണ മുത്തുകൾ. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൽ സമർപ്പിക്കാനായിരുന്നു ഭക്തന്റെ തീരുമാനം. വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാൽ പൊട്ടിപ്പോകാൻ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാർ ഏറ്റുവാങ്ങുകയായിരുന്നു. ഉച്ചപൂജയ്ക്ക് വിഗ്രഹത്തിൽ ചാർത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജർക്ക് കൈമാറി. രസീതിൽ തിരുവനന്തപുരം സ്വദേശിയായ ഭക്തൻ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതിൽ ഏറ്റവും വിലപിടിപ്പുള്ള നേർച്ചയാണിത്. എവിടെ സൂക്ഷിക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും.
Content Highlights: 107.75 Pawan's gold necklace as an offering to Ayyappaswamy
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !