കെ.എസ്.ആര്‍.ടി.സി വയനാട് ജില്ലയില്‍വിനോദസഞ്ചാരികള്‍ക്കായി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുല്‍പ്പള്ളി റൂട്ടില്‍ വനപാതയിലൂടെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് ജംഗിള്‍ സവാരി . സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നാണ് സര്‍വ്വീസ്. ബത്തേരി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്.
ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 300 രൂപയാണ് . കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള എസി ഡോര്‍മിറ്ററികളാണ് സ്ലീപ്പര്‍ ബസിനുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ മൂന്ന് ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: KSRTC launches 'Jungle Ride' for tourists
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !