കൊണ്ടോട്ടി: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പരാതി. മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മലപ്പുറം കൊണ്ടോട്ടി വാഴൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ വാഴൂർ കൈതൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. ജൂൺ പതിനഞ്ചിന് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ഭർത്താവ് ബെൽറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ ഭർത്താവും മാതാവു ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. ഒരാഴ്ച്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
![]() |
പ്രതീകാത്മക ചിത്രം |
വാഴക്കാട് പൊലീസാണ് ഫിറോസ് ഖാനെതിരെ കേസെടുത്തത്. 2011 ലായിരുന്നു. ഫിറോസ് ഖാനും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് മർദിക്കുന്നതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസെടുത്തത്.
Content Highlights: Late delivery of Thorth; Complaint that the woman lost her sight in one eye after being beaten by her husband
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !