2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്‍റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും റിസ്വാന്‍ നേടി.
1988 ഏപ്രിൽ 19നാണ് തലശ്ശേരി സൈദാർ പള്ളിയിൽ പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി റിസ്‌വാന്‍റെ ജനനം. ബിടെക് പഠനം പൂർത്തിയാക്കി 2014 ൽ ജോലിക്കായി യുഎഇയിലെത്തി. ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ സജീവ സാന്നിധ്യമായിരുന്നു റിസ്വാൻ. ഈ ടൂർണമെന്‍റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.
ഇതിനിടെ നാട്ടിൽ പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതോടെ മടങ്ങി വരാൻ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടൽ മനസുമാറ്റി. ഇതോടെയാണ് നിയമപ്രകാരം യുഎഇയിൽ നാലുവർഷം പൂർത്തിയാക്കി ദേശീയ ടീമിൽ ഇടം നേടാൻ റിസ്വാൻ ശ്രമങ്ങൾ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നൽകിയിരിക്കുകയാണ്.
📢 ANNOUNCEMENT 📢
— UAE Cricket Official (@EmiratesCricket) August 18, 2022
UAE announce the squad that will compete in the #AsiaCup Qualifiers - it's a race to Group A
Read all about it 👉 https://t.co/t7FQbZ3oGc 🇦🇪🏏@ACCMedia1 #UAECricket #EmiratesCricket #AsiaCup2022 pic.twitter.com/enzq8LH1t5
നാട്ടിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു റിസ്വാന്‍റെ വിദ്യാഭ്യാസം. കേരളത്തിനായി അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടർ 25 മത്സരത്തിൽ കേരള ടീമിനെ നയിച്ചതും റിസ്വാൻ തന്നെയായിരുന്നു. 2011 സീസണിൽ കേരള രഞ്ജി ടീമിൽ അംഗമായി. വിജയ് ഹസാരെ ടൂർണമെന്റിലും പങ്കെടുത്തു. സഞ്ജു സാംസൺ, സച്ചിൻ ബേബി തുടങ്ങിയവർ സഹതാരങ്ങളായിരുന്നു.
Content Highlights: Malayali player CP Rizwan captained the UAE cricket team for the Asia Cup qualifiers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !