'ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്'; കുഞ്ഞു സഹോദരനായി സഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ

'ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്'; കുഞ്ഞു സഹോദരനായി സഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ | 'My brother should not suffer the pain I have suffered'; Afra, who asked for help as a baby brother, is now in tears

കണ്ണൂർ:
സ്‌പൈനൽ മസ്‌കുലർ അട്രോഫി(എസ് എം എ) രോഗബാധിതയായിരുന്ന പതിമൂന്നുകാരി അഫ്ര അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഫ്രയുടെ സഹോദരൻ മുഹമ്മദും എസ് എം എ രോഗബാധിതനായിരുന്നു. മുഹമ്മദിന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർത്ഥിച്ച വീഡിയോ കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 18കോടി രൂപയോളം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ സമൂഹം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണം ഒഴുകിയെത്തുകയായിരുന്നു.

'ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്'; കുഞ്ഞു സഹോദരനായി സഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ | 'My brother should not suffer the pain I have suffered'; Afra, who asked for help as a baby brother, is now in tears

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
Content Highlights: 'My brother should not suffer the pain I have suffered'; Afra, who asked for help as a baby brother, is now in tears
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.