തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തില്‍ മലവെളളപ്പാച്ചില്‍ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്.
ഈറോഡ് സ്വദേശി കിഷോര്‍ പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയില്‍ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവില്‍ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്
അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.മത്സ്യത്തൊഴിലാളികള്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടലില്‍ പോകുന്നതിന് നിരോധനമുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു.കനത്ത മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
Content Highlights: Heavy rainfall in hilly areas; Two deaths: Control rooms in districts