കോഴിക്കോട് വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

0
കോഴിക്കോട് വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി | Gold worth Rs 70 lakh seized at Kozhikode airport

കോഴിക്കോട് വിമാനത്താവളത്തില്‍ ഞായറാഴ്ച രണ്ട് യാത്രക്കാരില്‍ നിന്നായി 75 ലക്ഷം രൂപ വരുന്ന 1.35 കിലോ സ്വര്‍ണം പിടികൂടി.

ദുബായില്‍നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇത്രയും സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്‍്റെ ലഗേജില്‍ എക്സോസ്റ്റ് ഫാനിന്റെ ആര്‍മേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസം മൂലം സംശയം തോന്നുകയും കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചെടുക്കുകയും ചെയ്താണ് സ്വര്‍ണം കണ്ടെടുത്തത്.

രണ്ടാമത്തെ യാത്രക്കാരനായ വടകര സ്വദേശി നാസറില്‍ നിന്നും കണ്ടെടുത്ത 848.6 ഗ്രാം സ്വര്‍ണമിശ്രിതത്തില്‍ നിന്നും 776.6 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കള്ളക്കടത്ത് സംബന്ധിച്ച്‌ കസ്റ്റംസ് അന്വേഷണവും തുടര്‍ നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്തവാളത്തില്‍ നിന്നും നാല് കോടിയോളം വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യുവിന്റെ നിര്‍ദ്ദേശത്തില്‍ സൂപ്രണ്ട് പ്രകാശ് എം, ഇന്‍സ്പെക്റ്റര്‍ ഹര്‍ഷിത് തിവാരി, ഹെഡ് ഹവില്‍ദാര്‍ ഇ.വി. മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Content Highlights: Gold worth Rs 70 lakh seized at Kozhikode airport
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !