നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; ജിയോയുടെ ഈ പ്ലാനുകള്‍ക്കൊപ്പം

0
നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; ജിയോയുടെ ഈ പ്ലാനുകള്‍ക്കൊപ്പം  | Netflix subscription free; With these plans of Jio

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. മികച്ച ഉപഭോക്തൃ പിന്തുണയും ജിയോയ്ക്കുണ്ട്. പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലായി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുള്ള പ്ലാനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പല പ്ലാനുകളിലും, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള OTT പ്ലാറ്റ്ഫോമുകളുടെ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമാണ്.

മികച്ച മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജിംഗ് സേവനങ്ങള്‍ക്കായി നിങ്ങള്‍ റിലയന്‍സ് ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എടുക്കണം. നെറ്റ്ഫ്‌ലിക്‌സ് അല്ലെങ്കില്‍ ആമസോണ്‍ പ്രൈം പ്ലാനുകള്‍ നിങ്ങള്‍ പ്രത്യേകം വാങ്ങേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. റിലയന്‍സ് ജിയോയുടെ ഇത്തരം പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഇനി പറയുന്നു...

OTT ആനുകൂല്യങ്ങളോടെ വരുന്ന റിലയന്‍സ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാന്‍ 399 രൂപയുടേതാണ്. ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍, ഉപയോക്താക്കള്‍ക്ക് സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകും. ഇത് കൂടാതെ, ഈ പ്ലാനില്‍ പ്രതിമാസം 75 ജിബി ഡാറ്റയും നല്‍കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.  

അടുത്തത് 599 രൂപയുടെ പ്ലാന്‍ ആണ്. ഇതില്‍, ഉപയോക്താക്കള്‍ക്ക് 100 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു. ഇതിലും നിങ്ങള്‍ക്ക് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ എന്നിവയിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും.

കമ്പനിയുടെ മൂന്നാമത്തെ പ്ലാന്‍ 799 രൂപയുടേതാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 150 ജിബി ഡാറ്റയും നല്‍കുന്നു. 200ജിബി റോള്‍ഓവര്‍ ഡാറ്റയും ഇതിലുണ്ട്. ഇതില്‍ ഫാമിലി പ്ലാനിനൊപ്പം 2 അധിക സിം കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഇതിലും ബാക്കിയുള്ള OTT ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; ജിയോയുടെ ഈ പ്ലാനുകള്‍ക്കൊപ്പം  | Netflix subscription free; With these plans of Jio

കമ്പനിയുടെ അടുത്ത പ്ലാന്‍ 999 രൂപയ്ക്കുള്ളതാണ്. 200 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ഫാമിലി പ്ലാനിനൊപ്പം 3 അധിക സിം കാര്‍ഡുകള്‍ നല്‍കുന്നു. 500 ജിബി ഡാറ്റ റോള്‍ഓവര്‍ ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നു. ഈ പ്ലാനിലും, ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ എന്നിവയിലേക്ക് സൗജന്യ ആക്‌സസ് നല്‍കുന്നു.

കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്ലാന്‍ 1499 രൂപയാണ്. ഇതില്‍ 300 ജിബി ഡാറ്റ അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും നല്‍കുന്നു. ഈ പ്ലാനിനൊപ്പം യുഎഇയിലും യുഎസിലും വോയ്സ് കോളിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 500 ജിബി ഡാറ്റ റോള്‍ഓവര്‍ സൗകര്യത്തോടെയാണ് ഈ പ്ലാന്‍ വരുന്നത്. ഇതില്‍ Amazon Prime, Netflix, Dinsey + Hotstar എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !