തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നവോത്ഥാന സംരക്ഷണ സമിതിയുടെ ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയാതെ കേന്ദ്രം തീരുമാനമെടുക്കുന്നുതായി അദ്ദേഹം ആരോപിച്ചു.
ജിഎസ്ടി മൂലം സംസ്ഥാനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായി പറഞ്ഞ അദ്ദേഹം ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്ന് എടുക്കുന്നുതായും കൂട്ടിച്ചേര്‍ത്തു.പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതായും അതേസമയം വര്‍ഗീയതയും വിദ്വേഷവും പരത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: A police officer collapsed and died while returning from the Independence Day celebrations
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !