സവാരി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല; സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം

0

തിരുവനന്തപുരം :
കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ടാക്സി സംവിധാനം അവതാളത്തില്‍. ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും.

സവാരി ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആപ്പ് വൈകുമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറില്‍ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.

രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. കേരള സവാരിയെന്ന പേരില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് 'കേരള സവാരി'യിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച്‌ മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സര്‍വീസ് ചാര്‍ജ്, മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ പോലെ തിരക്ക് കൂടുമ്ബോള്‍ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം. പൊലീസ് ക്ലിയറന്‍സുള്ള ഡ്രൈവര്‍മാര്‍ ആണ് ഇതില്‍ ഉണ്ടാകുക

ഗതാഗത തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് 'കേരള സവാരി' നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം 'കേരള സവാരി'യില്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍മാരില്‍ 22 പേര്‍ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാല്‍ മറ്റ് ജില്ലകളില്‍ തുടങ്ങുമെന്ന്' കേരള സവാരി' ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സവാരി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: Savari app has not reached play store; Explanation of technical problems
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !