വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ മന്ത്രി മുഹമ്മദ് റിയാസ് ഊഞ്ഞാലാട്ടുന്ന വീഡിയോയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്് വി ശിവന്‍കുട്ടി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളില്‍’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ നൂറുക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
നേരത്തെ കര്‍ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് അവര്‍ വീഡിയോയില്‍ കുറിച്ച വാചകങ്ങളിലൊന്ന്. രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രിയുടെ നൃത്തം.
Content Highlights: V. Video of Mohammad Riaz swinging Shivankutty goes viral
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !