ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ രൂപകല്പനയിൽ പങ്കാളികളായ വിദ്യാർഥികളെ ആദരിച്ചു

0
ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ രൂപകല്പനയിൽ പങ്കാളികളായ വിദ്യാർഥികളെ ആദരിച്ചു  | Students involved in the design of ISRO's Azadi SAT satellite felicitated

ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ രൂപകല്പനയിൽ പങ്കാളികളായ മങ്കട ചേരിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെയും അധ്യാപകരെയും ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകി അവരെ ആസാദി സാറ്റ് ഉപഗ്രഹ രൂപകൽപനയിൽ പങ്കാളികളാക്കി വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ഐ.എസ്.ആർ.ഒ തയ്യാറാക്കിയ പ്രത്യേക പദ്ധതിയിലാണ് മങ്കട ചേരിയം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 10 വിദ്യാർഥിനികൾക്ക് പങ്കാളികളാകാൻ കഴിഞ്ഞത്. ആസാദി സാറ്റ്‌ലൈറ്റിന്റെ നിര്‍മാണത്തില്‍ കേരളത്തില്‍നിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്‌കൂള്‍. കേരളത്തിന്റെ അഭിമാനമായിട്ടുള്ള ഈ വിദ്യാർഥിനികളെയും അവരെ അതിനു സജ്ജരാക്കിയ സ്കൂൾ അധ്യാപകരെയും ജില്ലാ പഞ്ചായത്ത് അധികൃതർ നേരിട്ട് സ്കൂളിൽ എത്തിയാണ് അഭിനന്ദിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, അംഗങ്ങളായ അഡ്വ : മനാഫ്, പി കെ സി അബ്ദുറഹിമാൻ, സലീന എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ശാസ്ത്ര തല്പരരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു.
Content Highlights: Students involved in the design of ISRO's Azadi SAT satellite felicitated
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !